23
Sep 2022
Fri
23 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂർ: തൃശ്ശൂർ പുന്നയൂർക്കുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയ്ലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. വഴിയാത്രക്കാരായ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. 

 

ഇന്നു രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോൾ ട്രെയ്ലര്  ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. 

 

ലോറിയിലുണ്ടായിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം കെട്ടുപൊട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവയുടെ അടിയിൽപെട്ട ഇരുവരും തൽക്ഷണം മരിച്ചു. നാട്ടുകാരും പോലീസും ചേർന്നാണ് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. 

 

അപകടമുണ്ടായ ഉടൻ തന്നെ ലോറിയുടെ  ഡ്രൈവർ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

two-dies-in-road-after-an-iron-sheet-falls-on-them-from-a-lorry-in-thrissur