|
തിരുവനന്തപുരം: വാമനപുരം നദിയില്‍ അവധി ആഘോഷിക്കാൻ കുടുംബമൊത്ത് കുളിക്കാനെത്തിയവരിൽ രണ്ട് പേർ മുങ്ങിമരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് നന്ദിയോട് പച്ച സ്വദേശി കാര്‍ത്തിക് (16) എന്നിവരാണ് മരിച്ചത്. കാര്‍ത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉച്ചയ്ക്ക് 3.30 നാണ് സംഭവം.
അവധി ദിവസമായതിനാല്‍ കുടുംബസമേതം കുളിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പാലോട് ചെറ്റച്ചല്‍ പമ്പ്ഹൗസിനു സമീപം ആണ് കുളിക്കാനിറങ്ങിയത്.
ഇതിനിടയില്‍ സംഘത്തിലെ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതുകണ്ട് അവരെ രക്ഷിക്കാനിറങ്ങിയതാണ് ബിനു.
കുട്ടികളെ രക്ഷിച്ചെങ്കിലും ബിനുവും കാര്‍ത്തിക്കും മുങ്ങിപോകുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. ഉടന്‍ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





