23
Dec 2024
Mon
23 Dec 2024 Mon
Two found dead inside parked Caravan in Calicut

കോഴിക്കോട്ട് നിര്‍ത്തിയിട്ട കാരവാനില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍. വടകര കരിമ്പനപ്പാലത്താണ് സംഭവം. കാരവാനിലെ ജീവനക്കാരും പട്ടാമ്പി സ്വദേശികളുമായ മനോജ് , ജോയല്‍ എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദൂരയാത്ര കഴിഞ്ഞ് വിശ്രമിക്കവെ എസിയുടെ തകരാര്‍ മൂലം വിഷവാതകം ശ്വസിച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കെഎല്‍ 54 പി 1060 നമ്പര്‍ കാരവനിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതില്‍ സംശയം തോന്നി നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക