28
Dec 2023
Sun
28 Dec 2023 Sun

എറണാകുളം പ­​റ­​വൂ­​രി​ൽ ഒ­​രു കി​ലോ എം­​ഡി­​എം­​എ­​യു­​മാ­​യി ര­​ണ്ടുപേ​ർ പി­​ടി­​യി​ൽ. ഒരാൾ ഓടിരക്ഷപ്പെട്ടു. ക​രു​മാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ നി​ഥി​ൻ വേ​ണു​ഗോ­​പാ​ൽ, നി​ഥി​ൻ വി­​ശ്വ​ൻ എ­​ന്നി­​വ­​രാ​ണ് പി​ടി­​യി­​ലാ­​യ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സി​നി​മാ ഷൂ​ട്ടി​ങ്ങി​നെന്ന പേരിൽ വാ​ട​ക​യ്ക്ക് വീ­​ട് എ​ടു​ത്താ​യി­​രു­​ന്നു ഇ​വ​ർ മ​യ​ക്ക് മ​രു​ന്ന് ഇ​ട­​പാ­​ട് ന­​ട­​ത്തി­​യി­​രു­​ന്ന​ത്. വീടിനു മുന്നിൽ നിർത്തിയിട്ട കാ​റി​ൽ നി​ന്നാ­​ണ് കോടികൾ വിലമതിക്കുന്ന എ­​ഡി​എം​എ പിടിച്ചെടുത്തത്.

ര​ണ്ട് കാ​റു​ക​ളി​ലെ​ത്തി​യ സം​ഘ​ത്തെ പൊ​ലീ​സ് വ​ള​യു​ക​യാ​യി​രു​ന്നു. കാ​റി​ൻറെ ട​യ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു­​ന്ന്.