31
Apr 2025
Sat
31 Apr 2025 Sat
Two idukki natives drowned in Kalamassery

എറണാകുളം കളമശ്ശേരി ചക്യാടം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം പുഷ്പക്കണ്ടം  നെല്ലിക്കുന്നേല്‍ വീട്ടില്‍ ബാബു-മെറീന ദമ്പതികളുടെ മകന്‍ ബിബിന്‍(26), തോട്ടുകടവില്‍ വീട്ടില്‍ പ്രതാപന്‍-ശശികല ദമ്പതികളുടെ മകന്‍ അഭിജിത്ത്(24) എന്നിവരാണ് മരിച്ചത്. ശനി വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ഞുമ്മല്‍ റഗുലേറ്ററി കം ബ്രിഡ്ജിനടുത്ത് ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ ആറംഗസംഘത്തില്‍ പെട്ടവരാണ് ഇരുവരും. അഭിജിത്ത് മുങ്ങിത്താഴുകയും ബിബിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക