22
Jun 2024
Thu
22 Jun 2024 Thu
ലിഫ്റ്റില്‍ കയറവെ അപകടം; മക്കയില്‍ രണ്ട് ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

മക്കയില്‍ രണ്ട് ഇന്ത്യന്‍ ഹാജിമാര്‍ ലിഫ്റ്റില്‍ കയറാനുള്ള ശ്രമത്തിനിടെ താഴ്ചയിലേക്ക് വീണുമരിച്ചു. മക്ക അസീസിയയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അപകടം. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് സിദ്ദീഖ്((73), അബ്ദുല്‍ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിഫ്റ്റില്‍ കയറുന്നതിന് വേണ്ടി വാതില്‍ തുറന്ന ഇരുവരും അകത്തേക്ക് കാലെടുത്തുവച്ചെങ്കിലും ഈ സമയം മുകള്‍ നിലയില്‍ നിന്ന് ലിഫ്റ്റ് താഴേക്ക് എത്തിയിരുന്നില്ല. ഇതോടെ കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയിലേക്ക് ഇരുവരും വീഴുകയും മരിക്കുകയുമായിരുന്നു.