29
Apr 2023
Wed
29 Apr 2023 Wed

കാസർകോട്: പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം. അഡൂർ ദേവരുടുക്ക സ്വദേശികളായ ഷാഫിയുടെ മകൻ മുഹമ്മദ് ആഷിക്(7), അസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ(9) എന്നിവരാണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേലംപാടി പഞ്ചായത്തിലെ ദേവർടുക്കയിലാണ് സംഭവം. സമീപത്തെ മറ്റൊരു വീട്ടിൽ കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ അഡൂർ പുഴയിലാണ് കുളിക്കാൻ പോയത്. പുഴക്കടവിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് ഒരാൾ മുങ്ങിതാണു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫാസിലും നീന്താൻ ആവാതെ മുങ്ങിത്താഴുകയായിരുന്നു. പുഴക്കടവിൽ ഉണ്ടായിരുന്ന മറ്റുകുട്ടികളുടെ വിവരത്തെ തുടർന്നാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി പുഴയിൽ നിന്ന് പുറത്തെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ആഷിക്കിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. അരമണിക്കൂർ നടത്തിയ തിരച്ചതിനുശേഷം ഫാസിലിന്റെ മൃതദേഹവും കണ്ടെടുത്തു.

ആദൂർ പോലീസ് അസ്വാഭാവിക മരണങ്ങൾക്ക് കേസെടുത്തു. റുബീനയാണ് മുഹമ്മദ് ആഷിക്കിന്റെ മാതാവ്. ആയിഷ സഹോദരിയാണ്. സൗധ യാണ് മുഹമ്മദ് ഫാസിലിന്റെ മാതാവ്. ഫാറൂഖ്, ഫൈമ, ഫാത്തിമത്ത് ബതുൽ എന്നിവരാണ് സഹോദരങ്ങൾ.