കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഉരുവച്ചാൽ സ്വദേശികളായ അരവിന്ദാക്ഷൻ (65), ചെറുമകൻ ഷാരോൺ (10) എന്നിവരാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് തിരികെ വരികയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിക്കുകയായിരുന്നു. അമിത വേഗമോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടനെ നാട്ടുകാർ എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





