കൊച്ചി: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രികരായ കോതമംഗലം സ്വദേശികളായ ശിവന്‍ (55), ബന്ധു അശ്വതി (24) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാല് വയസുകാരന്‍ ദേവാനന്ദിനെ പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
വ്യാഴാഴ്ച വെകിട്ട് 3.30-ഓടെ ആലുവ മൂന്നാര്‍ റൂട്ടില്‍ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. ബസിന്റെ മധ്യഭാഗത്തേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ കാര്‍ യാത്രികരായ ശിവനും അശ്വതിയും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയില്‍ പോയിവരുമ്പോഴായിരുന്നു അപകടം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





