തിരുവനന്തപുരം കുന്നത്ത്കാലിൽ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്ക്. ചന്ദ്രിക, വസന്ത എന്നിവരാണ് മരിച്ചത്. ശനി രാവിലെ 11നായിരുന്നു അപകടം.
|
ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയം പാലത്തിലേക്ക് തെങ്ങ് വീഴുകയും പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്ത് പതിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





