കോളജ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തതിന് രണ്ട് അധ്യാപകരടക്കം മൂന്നുപേര്‍ പിടിയില്‍. ബംഗളുരുവിലാണ് സംഭവം.(two lecturers among 3 arrested for raping college student) ഫിസിക്‌സ് ലക്ചററായ നരേന്ദ്ര, ബയോളജി ലക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്തും വിദ്യാര്‍ഥിനി പഠിക്കുന്ന നഗരത്തിലെ സ്വകാര്യ കോളജിലെ ജീവനക്കാരനായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
|
അക്കാദമിക് നോട്ടുകളും മറ്റും നല്‍കി നരേന്ദ്രയാണ് ആദ്യം വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ അനൂപ് താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇയാള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിറ്റേദിവസം സന്ദീപ് പെണ്‍കുട്ടിയെ സമീപിക്കുകയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ഥിനി നിരസിച്ചതോടെ നരേന്ദ്രയുമൊത്തുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോയും ഫോട്ടോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് അനൂപിന്റെ മുറിയിലെത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
തന്റെ മുറിയിലേക്ക് പെണ്‍കുട്ടി വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അനൂപും വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു. മൂവരുടെയും പീഡനത്തില്‍ മാനസികമായി തകര്‍ന്ന യുവതി വിവരം മാതാപിതാക്കളെ അറിയിച്ചതോടെ വനിതാ കമ്മീഷനിലും മറത്തഹള്ളി പോലീസിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് മൂവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





