24
Jul 2023
Sun
24 Jul 2023 Sun

സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലുമായുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുമലയാളികൾ മരിച്ചു. ജിദ്ദയിൽ മലപ്പുറം സ്വദേശി വാഹനമിടിച്ചും റിയാദിൽ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് (കുട്ട്യാപ്പു-57)ആണ് വാഹനമിടിച്ചുമരിച്ചത്. ബൂഫിയ ജീവനക്കാരനായ കുട്ട്യാപ്പു പുലർച്ചെ കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുബോൾ ഹറാസാത് റോഡിൽ വച്ച് വാഹനമിടിക്കുകയായിരുന്നു. ജിദ്ദ ജാമിയ അൻദലൂസിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

തിരുവനന്തപുരം ഇടവ ചിറയിൽതൊടി വീട്ടിൽ അബ്ദുല്ല-സീന ദമ്പതികളുടെ മകൻ ജാബിർ(28)ആണ് റിയാദിൽ മരിച്ചത്. ജാബിർ ഓടിച്ചിരുന്ന വാഹനം വൈദ്യുതിപോസ്റ്റിൽ ഇടിച്ചുകയറിയാണ് അപകടം. അവിവാഹിതനാണ്. മൃതദേഹം റിയാദിൽ മറവുചെയ്യുന്നതിനുള്ള നടപടികൾ കെഎംസിസി ക്ഷേമകാര്യവിഭാ​ഗം ചെയർമാൻ സിദ്ദീഖ് തുവ്വൂറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.