08
Apr 2024
Fri
08 Apr 2024 Fri
two more accused arrested over Rameswaram Cafe Blast

ബംഗളുരു: ബംഗളുരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തുവെന്ന് എന്‍ഐഎ. മുസവിര്‍ ഹുസയ്ന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ എന്നിവരാണ് പിടിയിലായത്. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയതെന്ന് എന്‍ഐഎ അറിയിച്ചു.(two more accused arrested over Rameswaram Cafe Blast)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമബംഗാള്‍, കര്‍ണാടക, തെലങ്കാന, കേരള പോലീസിന്റെയും കേന്ദ്ര ഇന്റലിജന്‍സിന്റെയും സംയുക്ത നീക്കത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് എന്‍ഐഎയുടെ പ്രസ്താവനയില്‍ പറയുന്നു. ഷാസിബാണ് കഫേയില്‍ ബോംബ് അടങ്ങിയ ബാഗ് കൊണ്ടുവന്നുവച്ചു പോയതെന്നും അബ്ദുല്‍ മതീന്‍ താഹയാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. മുസമ്മില്‍ ഷരീഫ് എന്നയാളെ കേസുമായി ബന്ധപ്പെട്ട് നേരത്തേ പിടികൂടിയിരുന്നു. ബിജെപി പ്രവര്‍ത്തകനായ സായി പ്രസാദിനെയും എന്‍ഐഎ പിടികൂടിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക