21
Mar 2025
Mon
21 Mar 2025 Mon
ALAPPUZHA TRAIN ACCIDENT

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു. പൂച്ചാക്കല്‍ തൃച്ചാറ്റുകുളം സ്വദേശി ശ്രുതി(31) , അരൂക്കുറ്റി സ്വദേശി ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. (Two people died after being hit by a train in Alappuzha)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. എഫ്‌സിഐ ഗോഡൗണിന് സമീപം റയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മാവേലി എക്സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക