05
Nov 2023
Sun
05 Nov 2023 Sun

മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. തടിമില്ലിലെ തൊഴിലാളികളെയാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് സംഘം. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക