03
May 2025
Sun
03 May 2025 Sun
two siblings electrocuted to death in Kozhikkode

കോഴിക്കോട്ട് തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍(14), എബിന്‍(10) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തേക്ക് മരത്തിന്റെ ശിഖരം കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ പതിക്കുകയും വൈദ്യുതി ലൈന്‍ പൊട്ടി തോട്ടില്‍ വീഴുകയുമായിരുന്നു. ഈ സമയം തോട്ടില്‍ മീന്‍ പിടിക്കുകയായിരുന്ന കുട്ടികള്‍. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക