നിലമ്പൂരില്‍ ബൈക്കില്‍ പിക്കപ്പ് വാനിടിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
|
മലപ്പുറം: നിലമ്പൂരിലെ മുട്ടിക്കടവിന് സമീപം ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ പാതിരിപ്പാടം സ്വദേശി യദുകൃഷ്ണന്‍ (16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് (16) എന്നിവരാണ് മരിച്ചത്.
ഇരുവരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, തിരുവല്ല കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചു രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി തന്നെയായ അരുണിന് ഗുരുതര പരിക്കേറ്റു.
കച്ചേരിപ്പടി ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മതലില്‍ ഇടിച്ചു കയറുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തത്ക്ഷണം മരിച്ചു. അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വിഷ്ണുവിന്റേയും ആസിഫിന്റേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.





