30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. പത്തനംതിട്ട കിടങ്ങന്നൂര്‍ നാക്കാലിക്കല്‍ എസ്‌വിജിഎച്ച്എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ ഉച്ച കഴിഞ്ഞു കുളിക്കാൻ പോയ ഇരുവരെയും പിന്നെ കണ്ടിരുന്നില്ല. കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഒരാള്‍ ഒലിച്ചുപോകുന്നത് കണ്ട് മറ്റെയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ഒലിച്ചുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്.

അന്വേഷണത്തിൽ കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് ഇന്നലെ തിരച്ചില്‍ ആരംഭിച്ചത്. സ്‌കൂബ ഉള്‍പ്പടെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട് നടക്കും.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement