29
May 2023
Sat
29 May 2023 Sat

ആലപ്പുഴ: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മാവേലിക്കര സ്വദേശികളായ അഭിമന്യു(15), ആദർശ്(17) എന്നിവരാണ് മരിച്ചത്. ഒരുകുട്ടി രക്ഷപ്പെട്ടു. മാവേലിക്കര വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ് രക്ഷപെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിൽനിന്നും സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്. പിന്നീട് കടവിൽ സൈക്കിൾ നിർത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇവർ കടവിലേക്കെത്തിയ സൈക്കിളുകൾ കരയിലുണ്ടായിരുന്നു.