21
Mar 2025
Thu
21 Mar 2025 Thu
Two students went missing from Tanur

മലപ്പുറം താനൂരില്‍ പരീക്ഷയെഴുതാന്‍ പോയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി പ്രകാശന്റെ മകള്‍ അശ്വതി(16), നിറമരുതൂര്‍ സ്വദേശി മംഗലത്ത് നസീറിന്റെ മകള്‍ ഫാത്തിമ ഷഹദ(16)എന്നിവരെയാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂളിലേക്ക് പോയ ഇരുവരും സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് അധ്യാപിക വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പരാതിയില്‍ പോലീസും അന്വേഷണം തുടരുകയാണ്. വിദ്യാര്‍ഥിനികളുടെ കൈയിലുള്ള മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണ്. ഇടയ്ക്ക് ഫോണ്‍ ആണായപ്പോള്‍ ലൊക്കേഷന്‍ കോഴിക്കോട് ആണ് കാണിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക