02
Mar 2025
Sun
02 Mar 2025 Sun
Two suffocated to death in Erumeli while cleaning well

കോട്ടയം എരുമേലിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. വാഴക്കാല സ്വദേശി ബിജു, മുക്കട സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം ഒരാളാണ് കിണറ്റിലിറങ്ങിയത്. കിണറ്റില്‍ ഇറങ്ങിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വസ്ഥ്യമുണ്ടായി. ഇതോടെ രണ്ടാമനും കിണറ്റിലിറങ്ങുകയും അപകടത്തില്‍ പെടുകയുമായിരുന്നു. എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക