ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്ന് കുഴിച്ചുമൂടി
|
തിരുവനന്തപുരം: പോത്തന്‍കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചു മൂടി. കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂര്‍ വാര്‍ഡിലാണ് സംഭവം. കാട്ടുപന്നികളെ പൊട്ട കിണറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്. 40ഓളം കാട്ടുപന്നി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതുവരെയായി കൊന്നു കുഴിച്ചു മൂടിയിട്ടുണ്ട്.
അതേസമയം നാദാപുരം ഇയ്യങ്കോട് മേഖലയില്‍ കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചീരാങ്കണ്ടിയില് സി.എച്ച്.ഉത്തമന്, സി.കെ.സുരേന്ദ്രന്, സി.എച്ച്.ചന്ദ്രി എന്നിവരുടെ തെങ്ങുകളും വാഴകളും നശിപ്പിച്ചു.മൊദാക്കരയില് കാടു വെട്ടിത്തെളിച്ചു തുടങ്ങിയതോടെ പന്നിക്കൂട്ടം പുറത്തേക്ക് ഇറങ്ങിയതാണെന്നാണു കര്‍ഷകര്‍ പറയുന്നത്. പന്നികളെ വെടിവച്ചു കൊല്ലാന്‍ നടപടി വേണമെന്നാണു കര്‍ഷകരുടെ ആവശ്യം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





