28
Mar 2024
Mon
28 Mar 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൽപ്പറ്റ: കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോടാണ് ദാരുണ സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മു​ഹമ്മദ് അബൂബക്കറാണ് മരിച്ചത്.

പന്ത് വായിൽ ഇട്ടു കളിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.