27
May 2024
Sun
27 May 2024 Sun
two year old boy electrocuted in Palakkad

പാലക്കാട് വടക്കാഞ്ചേരിയില്‍ അമ്മവീട്ടില്‍ വിരുന്നുവന്ന രണ്ടുവയസ്സുകാരന്‍ ഷോക്കേറ്റുമരിച്ചു. എളനാട് കോലോത്ത്പറമ്പില്‍ എല്‍ദോസ്-ആഷ്‌ലി ദമ്പതികളുടെ മകന്‍ ഏദനാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടിക്ക് എയര്‍ കൂളറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് അപകടം.(two year old boy electrocuted in Palakkad)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ കുട്ടിയെ വടക്കാഞ്ചേരിയിലെ ആശുപത്രിയിലും ഇവിടെ നിന്ന് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കണക്കന്‍തുരുത്തിയിലെ അമ്മ വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഏദന്‍ എയര്‍കൂളറില്‍ തൊടുകയും ഷോക്കേറ്റ് തെറിച്ചുവീഴുകയുമായിരുന്നു.