07
Feb 2024
Sun
07 Feb 2024 Sun
two youths dies in bike accident

ബൈക്കില്‍ വിനോദയാത്ര പോയ രണ്ടുയുവാക്കള്‍ കോതമംഗലം നെല്ലിക്കുഴിയില്‍ അപകടത്തില്‍ മരിച്ചു. വൈപ്പിന്‍ ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയില്‍ വീണ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു ദിവസം മുമ്പാണ് യുവാക്കള്‍ ബൈക്കില്‍ വിനോദയാത്രക്കായി വീട്ടില്‍ നിന്നിറങ്ങിയത്. ബൈക്കിന് കാര്യമായ കേടുപാടുണ്ടായിരുന്നില്ല. കാനയില്‍ വീണ് കിടന്ന യുവാക്കളെ ആരും കണ്ടില്ലെന്നാണ് കരുതുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക