26
May 2024
Wed
26 May 2024 Wed

പാലക്കാട്: ജീവിതത്തിൽ എപ്പോഴും ഒന്നിച്ച സുഹൃത്തുക്കൾ മരണത്തിലും ഒന്നിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്ലടിക്കോട് വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ അടുത്ത സുഹൃത്തുക്കൾ ആണ് മരിച്ചത്. കോണിക്കുഴി സ്വദേശികളായ അഭയ്(20) , മേഖജ്(18) എന്നിവരാണ് മുങ്ങി മരിച്ചത്. പ്രദേശത്ത് മഴ ശക്തമായിരുന്നു. രാത്രിയോടെയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ കയത്തില്‍ പെടുകയായിരുന്നു.
ഉടന്‍ നാട്ടുകാരുടെയും അന്ധിരക്ഷാ സേനയും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പൊഴേക്കും ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക