ദുബായ്: വ്യവസായ പ്രമുഖർക്കും സിനിമാതാരങ്ങൾക്കും പിന്നാലെ പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്കും ഗോൾഡൻ വിസ അനുവദിച്ച് യുഎഇ. പത്താം ക്ലാസ്, പ്ലസ് ടു, കോളജ് പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കാണ് ഗോൾഡൻ വിസ അനുവദിച്ചത്.
|
218 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ഗോൾഡൻ വിസ അനുവദിച്ചപ്പോൾ ഇതിലേറെയും സ്വന്തമാക്കിയത് മലയാളികളായിരുന്നു. ദുബായിലെ ഏറ്റവും വലിയ ഗോൾഡൻ വിസ ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ മുഖേനയാണ് കൂടുതൽ വിദ്യാർഥികളും ഗോൾഡൻ വിസ കരസ്ഥമാക്കിയിട്ടുള്ളത്. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തി സിഇഒ ഇക്ബാൽ മാർക്കോണിയിൽ നിന്ന് വിദ്യാർഥികൾ ഗോൾഡൻ വീസ ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആദിത്യൻ, മറിയം ബിൻത് സമീർ, റൈസ ജോസ്, ആശ ശ്രവണകുമാർ എന്നീ മലയാളി വിദ്യാർഥികൾ ഗോൾഡൻ വിസ ഏറ്റുവാങ്ങി. കേരളത്തിലെ സിനിമാതാരങ്ങളിൽ ഭൂരിഭാഗവും ഇസിഎച്ച് ഡിജിറ്റൽ മുഖേനയാണ് ഗോൾഡൻ വിസ കരസ്ഥമാക്കിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





