01
Mar 2025
Thu
01 Mar 2025 Thu
Oman Eid Holidays

അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 ആണെങ്കില്‍ മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയും റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ട് ബുധനാഴ്ച വരെയുമായിരിക്കും അവധി. അതേസമയം, ശവ്വാല്‍ മാസപ്പിറവി ആശ്രയിച്ചിരിക്കും അവധി തീരുമാനിക്കുക. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഏപ്രില്‍ 1 വരെ ഉള്‍ക്കൊള്ളുന്ന മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

30 നോമ്പ് കിട്ടുകയാണെങ്കില്‍ യുഎഇക്കാര്‍ക്ക് ശനിയാഴ്ചത്തെ സാധാരണ അവധിയുള്‍പ്പെടെ മൊത്തം അഞ്ച് ദിവസത്തെ ലഭിക്കും.

ദുബൈ ജ്യോതിശാസ്ത്ര വകുപ്പിന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇക്കുറി റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കാനാണ് സാധ്യത. പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാലാണിത്. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനികള്‍ കൊണ്ടോ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ കൊണ്ടോ മാര്‍ച്ച് 29 ന് ചന്ദ്രക്കല നിരീക്ഷിക്കുന്നത് അസാധ്യമായിരിക്കും. അങ്ങിനെയെങ്കില്‍ റമസാന്‍ 30 പൂര്‍ത്തീകരിക്കാനാണ് സാധ്യത.

UAE announces Eid Al Fitr 2025 holidays for private sector employees