30
Apr 2023
Fri
30 Apr 2023 Fri

ദുബയ്: ദുബയ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബദിയടുക്ക ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. മുസ് ലിം ലീഗ് കാസറഗോഡ് ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീറിന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജ മുവൈല ഇംഗ്ലീഷ് സ്‌ക്കൂളിലെ ഡിസേര്‍ട്ട് ക്യൂബ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മെയ് 7ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ പരിപാടി ആരംഭിക്കും. ബദിയടുക്ക പഞ്ചായത്തിലെ പ്രമുഖരായ ഫാസ് ദുബയ്, ഹിറ്റേര്‍സ് ഗോളിയടുക്ക, സൗത്ത് ബദിയടുക്ക, പാസ്‌ക് ദുബയ്, വൈ ബി സി ചെടേക്കാല്‍, സീ ബേര്‍ഡ് ബീജന്തടുക്ക, പിലാങ്കട്ട ദുബയ്, ഐ സി സി നീര്‍ച്ചാല്‍, എച്ച് എം സി മാഡത്തടുക്ക, മാര്‍ക്കറ്റ് ബോയ്‌സ് എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. വൈകുന്നേരം നടക്കുന്ന സ്‌നേഹ സംഗമം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യും.

മുസ് ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റും സി എച് സെന്റര്‍ കാസറഗോഡ് ജനറല്‍ കണ്‍വീനറുമായ മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കും. കെഎംസിസിയുടെ മുതിര്‍ന്ന നേതാവ് ഇ ബി അഹമ്മദ് ചെടേക്കാല്‍, ഡോ. അസ്മത്ത് റഹീമ മുബ്ഷി എന്നിവരെ ആദരിക്കും. കെ എം സി സി യുടെ കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖരും അറബ് പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.

ദുബയ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു. ദുബയ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ് മേല്‍പറമ്പ്, ദുബയ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാം വാതുക്കല്‍, കാസറഗോഡ് മണ്ഡലം ആക്ടിങ് സെക്രട്ടറി സിദ്ധീക്ക് ചൗക്കി, മുനീഫ് ബദിയടുക്ക, എം എസ് ഹമീദ്, ഹനീഫ്, ഹൈദര്‍ കുതുപ്പംകുഴി, ആരിഫ് ചേരുമ്പ, ഹസ്‌കര്‍ ചൂരി, മുനീര്‍ പള്ളിപ്പുറം, റസ്സാക്ക് ബദിയടുക്ക, സിദ്ധീക്ക് പള്ളത്തടുക്ക എന്നിവര്‍ സംബന്ധിച്ചു.ദുബയ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എസ് ഹമീദ് സ്വാഗതവും ട്രഷറര്‍ അഷ്റഫ് കുക്കംകൂടല്‍ നന്ദിയും പറഞ്ഞു.