20
Dec 2023
Sat
20 Dec 2023 Sat

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സർക്കാർ ഓഫിസുകളിലെയും വിദേശങ്ങളിലെ യുഎഇ എംബസികളിലെയും ദേശീയ പതാക ഇന്നുമുതൽ പകുതി താഴ്ത്തിക്കെട്ടാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് നിർദേശിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമും കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1921 മുതൽ 1950 വരെ കുവൈത്ത് ഭരിച്ച ശൈഖ് അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ അഞ്ചാമത്തെ പുത്രനായി 1937ലാണ് ശൈഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ ജനനം. 25ാം വയസ്സിൽ ഹവാലി പ്രവിശ്യാ ​ഗവർണറായാണ് ശൈഖ് നവാഫ് പൊതുജീവിതം തുടങ്ങിയത്. 2020ൽ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ വേർപാടിനെ തുടർന്നാണ് ശൈഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് കുവൈത്തിന്റെ അമീറായി അവരോധിതനായത്.
83കാരനായ കിരീടാവകാശി ശൈഖ് മിശാൽ അൽ അഹമ്മദ് അൽ ജാബിറിന് ആണ് കുവൈത്തിന്റെ പുതിയ അമീർ ആവാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക