18
Apr 2024
Thu
18 Apr 2024 Thu
uae rain visa overstay

ദുബായ്: കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു കാരണം രാജ്യത്ത് നിന്ന് കാലാവധിക്ക് മുന്‍പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വിസക്കാരില്‍ നിന്ന് ഓവര്‍‌സ്റ്റേ പിഴഈടാക്കില്ല. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബയില്‍ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ( uae-dubai-no-visa-overstay-fines )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫ്‌ളൈ ദുബൈ, എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം വിസാ കാലാവധി പിന്നിട്ട് രാജ്യത്ത് നിന്ന് പുറത്തുപോവാന്‍ സാധിക്കാത്ത ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ ഓവര്‍സ്‌റ്റേ പിഴ ഒഴിവാക്കി. 2023-ല്‍ പുതുക്കിയ വിസാ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്ക് പ്രതിദിനം 50 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍ പിഴയൊന്നും അടക്കേണ്ടതില്ലെന്ന് അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക