അബുദാബി: ആറ് രാജ്യങ്ങളില്‍ നിന്നുള്ള സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വീസ ഓണ്‍ അറൈവല്‍ (Visa on Arrival) ആനുകൂല്യം അനുവദിച്ച് യുഎ. ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യക്കാര്‍ക്കാണ്. യുഎഇയില്‍ എത്തുമ്പോള്‍ വിസ ലഭിക്കുക.
|
എന്നാല്‍, ഈ ആനുകൂല്യം ലഭിക്കുന്നതിന് കൃത്യമായ ചില നിബന്ധനകള്‍ യുഎഇ അധികൃതര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്:
പ്രധാന നിബന്ധനകള്‍
മുകളില്‍ പറഞ്ഞ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കണമെങ്കില്‍ അവര്‍ക്ക് അമേരിക്ക (USA), യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ (EU), യുണൈറ്റഡ് കിംഗ്ഡം (UK), സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, അല്ലെങ്കില്‍ കാനഡ എന്നീ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ സാധുതയുള്ള റസിഡന്‍സ് പെര്‍മിറ്റ് (താമസ വിസ) ഉണ്ടായിരിക്കണം. ഒപ്പമുള്ള കുടുംബാംഗങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്.
വിസ കാലാവധിയും ഫീസും
വ്യവസ്ഥകള്‍ക്ക് വിധേയമായി 14 ദിവസത്തെ അല്ലെങ്കില്‍ 60 ദിവസത്തെ വിസകളാണ് എയര്‍പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ താഴെ പറയുന്നവയാണ്:
14 ദിവസത്തെ വിസ: ഇതിന്റെ ആകെ വിസ ഫീസ് 100 ദിര്‍ഹമാണ്. യുഎഇയില്‍ ആയിരിക്കുമ്പോള്‍ തന്നെ ഈ വിസ കാലാവധി ഒരു തവണ കൂടി നീട്ടിയെടുക്കാന്‍ സാധിക്കും.
60 ദിവസത്തെ വിസ: ഇതിന്റെ ആകെ വിസ ഫീസ് 250 ദിര്‍ഹമാണ്. ഈ വിസ സിംഗിള്‍ എന്‍ട്രി മാത്രമായിരിക്കും, കാലാവധി നീട്ടി നല്‍കില്ല.
നിശ്ചിത വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരില്‍ നിന്നും പ്രതിദിനം 50 ദിര്‍ഹം വീതം ഓവര്‍സ്റ്റേ (Overstay) പിഴ ഈടാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ICP) വ്യക്തമാക്കി.
യുഎഇയുടെ വിസ ചട്ടക്കൂട് കൂടുതല്‍ അയവുള്ളതാക്കാനും, ആഗോളതലത്തില്‍ ബിസിനസ്സ്, നിക്ഷേപം, ടൂറിസം എന്നിവയ്ക്കുള്ള മികച്ച കേന്ദ്രമായി രാജ്യത്തെ മാറ്റാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും ഐസിപിയും അറിയിച്ചു.
UAE expands visa-on-arrival scheme to citizens of six countries

