17
Jul 2023
Tue
17 Jul 2023 Tue

അബൂദബി: ഡ്രൈവറില്ലാ കാറുകള്‍ക്ക് ലൈസന്‍സ് അനുമതി നല്‍കി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് വീ റൈഡിന് ലൈസന്‍സ് നല്‍കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീ റൈഡ് എല്ലാവിധ ഡ്രൈവറില്ലാ കാറുകളും രാജ്യത്ത് പരീക്ഷിക്കുമെന്ന് കാബിനറ്റ് യോഗശേഷം അദ്ദേഹം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈനയിലെ ഗ്യാങ്‌ഴൂ ആസ്ഥാനമായ വീ റൈഡിന് അബൂദബിയില്‍ കേന്ദ്രങ്ങളുണ്ട്. ലോകത്തുടനീളം 26 നഗരങ്ങളിലാണ് വീറൈഡ് ഡ്രൈവറില്ലാ കാറുകളുടെ ഗവേഷണവും പരീക്ഷണയോട്ടവും നടത്തുന്നത്. റോബോടാക്‌സികള്‍, റോബോബസ്സുകള്‍, റോബോവാനുകള്‍, റോബോ സ്വീപേഴ്‌സ് തുടങ്ങിയവയാണ് വീ റൈഡിന്റെ വാഹനങ്ങള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക