01
Jul 2024
Sun
01 Jul 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബായ്: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭരംഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് യുഎഇയിലെ തെരുവുകളില്‍ ഒത്തുകൂടി പ്രതിഷേധ പ്രകടനം നടത്തിയ ഒരുകൂട്ടം ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയക്ക് വിടുകയും ചെയ്തു. വെള്ളിയാഴ്ച യുഎഇയിലെ തെരുവുകളില്‍ ഒത്തുകൂടി കലാപമുണ്ടാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിഷേധക്കാര്‍ ഗാതഗതം തടസ്സപ്പെടുത്തുകയും പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പൊതുയോഗം ചേര്‍ന്നതും അശാന്തി സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വന്തം രാജ്യത്തെ സര്‍ക്കാരിനെതിരെ പ്രതിഷേധച്ചതും നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചതുമടക്കമുള്ള ലംഘനങ്ങള്‍ ഇവര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ നിയമമനുസരിച്ച് ആഭ്യന്തര, വിദേശ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് തെരുവില്‍ പ്രക്ഷോഭം നടത്തുന്നത് നിയമവിരുദ്ധമാണ്. ഫലസ്തീനില്‍ വിഷയത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചിരുന്നു.

UAE launches investigation into Bangladeshi expats arrested for alleged riots