അബൂദബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ആകാശത്ത് പറത്താന്‍ ഡ്രോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. സുരക്ഷയും കമ്മ്യൂണിറ്റി സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളില്‍ വ്യക്തിഗത ഡ്രോണ്‍ ഉപയോഗത്തിനുള്ള ഭാഗിക നിരോധനം യുഎഇ നീക്കി. നിയമം ഇന്നലെ മുതല്‍ (ഡിസംബര്‍ ല7) പ്രാബല്യത്തില്‍വന്നു.
|
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ), മറ്റ് പ്രസക്തമായ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തില്‍ ആഭ്യന്തര മന്ത്രാലയം (എംഒഐ) എക്‌സില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി.
ഈ സംരംഭം ജീവിതനിലവാരം മെച്ചപ്പെടുത്താനും “We the UAE 2031” വിഷന്റെ ഭാമാണെന്നും അധികൃതര്‍ അറിയിച്ചു.
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ ഡ്രോണുകള്‍ ആപ്പിലൂടെയും ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്.
കഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ഡ്രോണുകള്‍ക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്.
വ്യക്തിഗത ഡ്രോണ്‍ നിരോധനം ഭാഗികമായി പിന്‍വലിക്കാന്‍ 2024 നവംബര്‍ 25നാണ് തീരുമാനിച്ചത്. നിരോധനം ഭാഗികമായി പിന്‍വലിക്കുന്നതിന്റെ ആദ്യ ഘട്ടമാണിത്.
2022 ജനുവരിയില്‍, യെമന്‍ ആസ്ഥാനമായുള്ള ഹൂത്തികള്‍ അബുദാബിയില്‍ ആക്രമണ പരമ്പര നടത്താന്‍ ശ്രമിച്ചതോടെയാണ് ഡ്രോണുകള്‍ക്കും ലൈറ്റ് സ്‌പോര്‍ട്‌സ് എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.
UAE lifts partial ban on drone use by individuals
യു.എ.ഇയില്‍ ഡ്രോണ്‍ പറത്താം





