02
Mar 2024
Thu
02 Mar 2024 Thu
UAE President orders release of 735 prisoners ahead of Ramadan

റമദാന്‍ മാസത്തിനു മുന്നോടിയായി യുഎഇ 735 തടവുകാരെ വിട്ടയയ്ക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് 735 തടവുകാരെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. വിട്ടയയ്ക്കുന്ന തടവുകാര്‍ക്ക് മേല്‍ കോടതി ചുമത്തിയിരിക്കുന്ന പിഴത്തുകയും പ്രസിഡന്റ് വ്യക്തിപരമായി അടയ്ക്കും. റമദാന്‍ മാസത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും തടവുപുള്ളികളെ മോചിപ്പിക്കാനുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കും. പ്രവാസികളടക്കമുള്ള തടവുകാര്ക്ക് ഈ ആനുകൂല്യം ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>