30
Mar 2025
Mon
30 Mar 2025 Mon
100 DIRHAM NOTE UAE

അബൂദബി: ഈദുല്‍ ഫിത്വറിന് തൊട്ടുമുമ്പായി പുതിയ 100 ദിര്‍ഹം നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. (UAE releases new 100 dirham note ahead of Eid al-Fitr ) പോളിമറില്‍ നിര്‍മിച്ച പുതിയ നോട്ടിന് നവീനമായ ഡിസൈനും ആധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നോട്ടിന്റെ മുന്‍ഭാഗത്ത് ചരിത്ര സാംസ്‌കാരിക സ്മാരകമായ ഉമ്മുല്‍ ഖുവൈന്‍ നാഷനല്‍ ഫോര്‍ട്ടാണ് ഉള്ളത്. മറുഭാഗത്ത് ഫുജൈറ കോട്ടയും ചിത്രീകരിച്ചിട്ടുണ്ട്.

ഇത്തിഹാദ് റെയിലാണ് നോട്ടിലുള്ള മറ്റൊരു ചിത്രം. ഏഴ് എമിറേറ്റുകളെയും ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലയാണിത്. നിലവിലുള്ള 100 ദിര്‍ഹത്തിന്റെ കളര്‍ കോമ്പിനേഷന്‍ തന്നെയാണ് പുതിയതിലും.

ALSO READ: ഇസ്രായേലി സൈനിക ക്യാമ്പില്‍ നുഴഞ്ഞു കയറി ഈജിപ്ഷ്യന്‍ കാട്ടുപൂച്ച; നിരവധി സൈനികരെ കടിച്ചുകീറി

മാര്‍ച്ച് 24 മുതല്‍ പുതിയ ബാങ്ക് നോട്ട് വിതരണം ചെയ്യും. ഒപ്പം നിലവിലുള്ള നോട്ടുകളും ഉപയോഗിക്കാനാവും. എല്ലാ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും കൗണ്ടിങ് യന്ത്രങ്ങളിലും പുതിയ നോട്ട് തിരിച്ചറിയാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പരമ്പരാഗത പേപ്പര്‍ ബാങ്ക് നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതാണ് പോളിമര്‍ നോട്ടുകള്‍. കാഴ്ച്ചാ പരിമിതിയുള്ളവര്‍ക്ക് നോട്ട് തിരിച്ചറിയുന്നതിനായി ബ്രെയ്‌ലി സംവിധാനവും പുതിയ നോട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.