14
Jul 2025
Wed
14 Jul 2025 Wed
uae domestic worker

ദുബൈ: ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനം നടത്തിവന്ന 77 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പൂട്ടിച്ചു. (UAE shuts down 77 social media accounts for illegal domestic worker recruitment)  കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ലൈസന്‍സ് ഇല്ലാതെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ ഈ അക്കൗണ്ടുകള്‍ വഴി നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കായി ലൈസന്‍സും അംഗീകാരവുമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ മാത്രം സമീപിക്കണമെന്ന് കുടുംബങ്ങളോടും തൊഴില്‍ ഉടമകളോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. യു.എ.ഇയിലുടനീളം ലൈസന്‍സുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ പേരും സ്ഥലവും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അംഗീകാരമില്ലാത്ത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായും ഇത്തരം സേവനങ്ങള്‍ നല്‍കുന്നുവെന്ന് കാണിച്ച് പരസ്യം ചെയ്യുന്ന വിശ്വസനീയമല്ലാത്ത സമൂഹമാധ്യമങ്ങളുമായും ഇടപാട് നടത്തുന്നത് വഞ്ചിക്കപ്പെടാനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാനും ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മന്ത്രാലയത്തിന്റെ ലൈസന്‍സും അംഗീകാരവും ഉണ്ടെന്ന് ഉറപ്പ് നല്‍കിയാണ് ഇത്തരം സമൂഹ മാധ്യമ അക്കൗണ്ടുകള്‍ തൊഴിലാളികളെയും തൊഴിലുടുമകളെയും വഞ്ചിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക