|
ദുബൈ: യു.എ.ഇയിലെ ഏറ്റവും പുതിയകാലാവസ്ഥാ പ്രവചനം നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.സി.എം) പ്രസിദ്ധീകരിച്ചു. ഇന്ന് (ജനുവരി 30 വ്യാഴാഴ്ച) യുഎഇ നിവാസികള്‍ക്ക് നേരിയതോ ഭാഗികമായോ മേഘാവൃതമായതോ ആയ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് പ്രചനം. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ചിലപ്പോള്‍ മേഘാവൃതമായിരിക്കാമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് രാത്രിയിലും നാളെ (ജനുവരി 31) രാവിലെയും ഈര്‍പ്പമുള്ള കാലാവസ്ഥയുണ്ടാകുമെന്നും ചില ആന്തരിക പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും എന്‍.സി.എം പ്രവചിക്കുന്നു.
വടക്കു പടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് വരെയുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. കരയില്‍ പൊടിപടലങ്ങള്‍ വീശും. മണിക്കൂറില്‍ 10 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത കാണുന്നു. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ മിതമായതോ പ്രക്ഷുബ്ധമോ ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ ആയിരിക്കും.
ഇന്ന് രാവിലെ 10 മുതല്‍ ജനുവരി 30 വ്യാഴാഴ്ച രാവിലെ 10 വരെ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അബുദാബിയില്‍ പരമാവധി 23 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
ദുബായില്‍ പരമാവധി 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 16 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഷാര്‍ജയില്‍ ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 14 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
UAE weather Fair to partly cloudy skies





