UAE Weather updates: യു.എ.ഇയില്‍ ഇന്ന് ഉച്ചവരെ മഴയ്ക്ക് സാധ്യത; ഇടിമിന്നലും പ്രതീക്ഷിക്കാം
|
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകിട്ട് ആരംഭിച്ച ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ ഇപ്പോഴും ചില ഭാഗങ്ങളില്‍ തുടരുന്നു. ഇന്ന് ഉച്ചവരെ ഇടിയോട് കൂടിയ മഴ തുടരുമെന്നാണ് നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ്. ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. ഫുജൈറയിലാണ് ഇന്നലെ കനത്ത മഴ രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്തു.
ദുബൈ അല്‍ നഹ്ദ, ഖുസൈസ്, മുഹൈസിന, ബര് ദുബായ്, കരാമ, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, മിര്‍ഡിഫ്, ദുബൈ സിലിക്കണ്‍ ഒയാസിസ്, അല്‍ ബര്‍ഷ, അര്‍ജാന്‍, അല്‍ ഖൂസ്, ദുബായ് ലാന്‍ഡ്, ജുമൈറയുടെ ചില ഭാഗങ്ങള്‍, റാസല്‍ ഖോര്‍, അല്‍ വര്‍ഖ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്തു.
ദുബൈ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലും അബുദാബിയുടെ ചില പടിഞ്ഞാറന്‍ ഭാഗങ്ങളിലും മഴ മേഘങ്ങള്‍ നിരീക്ഷിക്കപ്പെട്ടതിനാല് എന്‍സിഎം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ചില സമയങ്ങളില്‍ ശക്തമായ കാറ്റ് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകും, ഇത് റോഡുകളിലെ ദൃശ്യപരത കുറയ്ക്കും.
യുഎഇയിലെ താമസക്കാരോടും സന്ദര്‍ശകരോടും ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്തു.
uae weather update chance to rain
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





