30
Dec 2023
Sat
30 Dec 2023 Sat

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സിയില്‍ കറങ്ങി കിരീടവകാശി; ദൃശ്യം വൈറല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ഡ്രൈവറില്ലാ കാറില്‍ റോഡിലൂടെ സഞ്ചരിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. കാറില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ അദ്ദേഹം സ്വയം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറില്ലാ ടാക്‌സികള്‍ ദുബൈ നിരത്തില്‍ ലഭ്യമായിത്തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

കാര്‍ റോഡിലൂടെ കടന്നുപോകുന്നതിനിടെ മുന്നിലെ സൈക്കിള്‍ യാത്രക്കാരനെ ഡിറ്റക്ട് ചെയ്യുന്നതും വേഗത കുറക്കുന്നതും വീഡിയോയില്‍ കാണാം. വഴി തിരിച്ചറിഞ്ഞ് കാര്‍ സ്റ്റിയറിങ് തിരിയുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. സ്‌കൂളിന് അടുത്തെത്തുമ്പോള്‍ വാഹനം വേഗത നിയന്ത്രിക്കുന്നു. റോഡ് ഗതാഗത അതോറിറ്റി ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായറും മറ്റു രണ്ടുപേരുമാണ് സഹയാത്രികരായി വാഹനത്തിലുണ്ടായിരുന്നത്.

ഒക്ടോബര്‍ മാസത്തില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ ദുബൈയില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക