20
Jun 2025
Mon
20 Jun 2025 Mon

മലപ്പുറം:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ആയിരവും കടന്ന് കുതിക്കുന്നു. ആദ്യ ഫലം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നിലവിലെ വോട്ടുനില

യുഡിഎഫ് 7683

എല്‍ഡിഎഫ് 6440

അന്‍വര്‍: 2886

ബിജെപി 1117

സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ മൂന്നാമതും എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ് നാലാമതും ആണ്. എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി അടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

 

ഷൗക്കത്ത് ആദ്യ റൗണ്ടില്‍ ലീഡ് നേടിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ പതാകകളുമായി ആഹ്ലാദ പ്രകടനം തുടങ്ങി. രണ്ടാം റൗണ്ടില്‍ 14ല്‍ 10 ബൂത്തുകളിലും യുഡിഎഫിന് ലീഡ് ലഭിച്ചു. എന്നാല്‍ യുഡിഎഫിന് നിര്‍ണായക സാന്നിധ്യമുളള മേഖലയില്‍ പ്രതീക്ഷിച്ച ലീഡ് അവര്‍ക്ക് നേടാനായില്ല. പി.വി.അന്‍വര്‍ പിടിച്ച വോട്ടുകളാണ് ആദ്യ റൗണ്ടില്‍ യുഡിഎഫ് പ്രതീക്ഷിച്ച മുന്‍തൂക്കം കുറച്ചതെന്നും വിലയിരുത്തല്‍.

 

വോട്ടെണ്ണല്‍ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.19 റൗണ്ടായാണ് വോട്ടെണ്ണുന്നത്. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍.

UDF has started gaining momentum in Nilambur; Aryadan is ahead in the first indications

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക