28
Mar 2024
Wed
28 Mar 2024 Wed
udf night march against caa in calicut

കോഴിക്കോട്: പൗരത്വഭേദഗതി നിയമം നടപ്പാക്കിയതിനെതിരേ കോഴിക്കോട്ട് യുഡിഎഫിന്റെ നൈറ്റ് മാര്‍ച്ച്. എംകെ രാഘവന്‍ എംപിയും വടകരയിലെ യുഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എംഎല്‍എയും നേതൃത്വം നല്‍കിയ നൈറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കോഴിക്കോട് സിഎച്ച് സെന്ററിന്റെ മുന്നില്‍ നിന്നാരംഭിച്ച് ബീച്ച് വഴി രക്തസാക്ഷി മണ്ഡപത്തിലേക്കായിരുന്നു മാര്‍ച്ച്.(udf night march against caa in calicut)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2014ന് മുമ്പ് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധ മതക്കാരായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് പൗരത്വ ഭേദഗതി നിയമം. മുസ്‌ലിംകളെ രണ്ടാം തരക്കാരായി കാണുന്നതും എന്‍ആര്‍സിക്കു മുന്നോടിയായി നടപ്പാക്കുന്നതുമായ പൗരത്വഭേദഗതി നിയമത്തിനെതിരേ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. അഡ്വ. കെ പ്രദീപ് കുമാര്‍, പ്രശാന്ത് മാസ്റ്റര്‍, പി ഡി ഇസ്മയില്‍, യു സി രാമന്‍, സി എം വിജയകൃഷ്ണന്‍, മുന്‍ എംഎല്‍എ പാറയ്ക്കല്‍ അബ്ദുല്ല എന്നിവരും മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും മുദ്രാവാക്യങ്ങളുയര്‍ന്നു.