കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ വെന്റിലേറ്ററിലേക്ക് മാറ്റി. വായില്‍ നിന്നും മൂക്കില്‍ നിന്നുമടക്കം ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
|
എംഎല്‍എയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തനു മുറിവേറ്റിട്ടുണ്ട്. ഇതിനു പുറമേ തലച്ചോറിനും നട്ടെല്ലിനും പരിക്കുണ്ടെന്നാണ് അവരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ALSO READ: സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





