26
Nov 2024
Fri
26 Nov 2024 Fri
four year old boy car accident

ഭോപാല്‍: സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കൂടി കാര്‍ കയറ്റിയിറക്കിയതായി പരാതി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. അയാന്‍ഷ് യാദവ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കാര്‍ ആദ്യം റിവേഴ്സ് എടുക്കുന്നതും പിന്നാലെ സൈക്കിളില്‍ ഇരിക്കുന്ന അയാന്‍ഷിന്റെ മുകളിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന് തൊട്ടുമുമ്പ് കാര്‍ യാത്രികയായ യുവതി കൈക്കുഞ്ഞുമായി വന്ന് അയാന്‍ഷിനോട് സംസാരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈക്കില്‍ ദൂരേക്ക് മാറിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാര്‍ നീങ്ങിയതും അയാന്‍ഷ് എഴുന്നേല്‍ക്കുകയായിരുന്നു.

ALSO READ: വൈറലാകാനുള്ള സാഹസം; പെട്രോള്‍ ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കം പൊട്ടിച്ച് യുവാക്കള്‍

നടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാലിന് പരിക്കേറ്റതിനാല്‍ കുട്ടി താഴെയിരിക്കുന്നതാണ് ദൃശ്യത്തില്‍.

അതേസമയം പ്രതികള്‍ മനപ്പൂര്‍വം കുട്ടിയുടെ ദേഹത്തുകൂടി കാര്‍ ഓടിച്ചുകയറ്റിയതെന്നാണ് അയാന്‍ഷിന്റെ അമ്മയുടെ ആരോപണം. സൈക്കിളിന് തകരാറുള്ളതിനാല്‍ മുന്നോട്ട് നീങ്ങാനാകാതെ റോഡില്‍ നില്‍ക്കുകയായിരുന്നു കുട്ടി. റോഡില്‍ നിന്ന് മാറാന്‍ യുവതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന് സൈക്കിള്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പ്രതികള്‍ കാര്‍ കയറ്റിയതെന്നും അമ്മ പറഞ്ഞു.

പരിക്കേറ്റ അയാന്‍ഷിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയില്‍ കാലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പാന്റില്‍ കാര്‍ കയറിയതിന്റെ ടയര്‍ പാടുകളുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസെടുത്തതായും പൊലീസ് അറിയിച്ചു.