30
Nov 2023
Mon
30 Nov 2023 Mon

തിരുവനന്തപുരം പാച്ചല്ലൂരിൽ മരുമകൻ ജീവനൊടുക്കിയ മനോവിഷമത്തിൽ അമ്മാവൻ തൂങ്ങിമരിച്ചു. പാച്ചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷിനെയാണ് (36) വീടിനുള്ളിൽ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിന്റെ സഹോദരിയുടെ മകനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ സഞ്ജയ് കഴിഞ്ഞദിവസമാണ് തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഞ്ജയ് മരിച്ചതിനു പിന്നാലെ തന്നെ രതീഷും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി തന്നെ രതീഷ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് തിരികെ കൊണ്ടുവന്നു. കൂട്ടുകാർ പുലർച്ചെ മൂന്നര വരെ രതീഷിനൊപ്പം ഉണ്ടായിരുന്നു. അതിനുശേഷം കൂട്ടുകാർ മയങ്ങിയപ്പോഴാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നു പറയുന്നു.