|
രാജ്യത്തെ ജയിലുകളിൽ വിചാരണതടവുകാർ എന്ന പേരിൽ വിചാരണ നടക്കാതെ ജയിലുകളിൽ കഴിയുന്നത് 371,848 പേർ. ഇത് രാജ്യത്തെ മൊത്തം ജയിലുകളിൽ കഴിയുന്നവരുടെ 76 ശതമാനം വരും. അതായത് മൊത്തം ജയിലുകളിൽ കഴിയുന്നവരിൽ നാലിൽ മൂന്ന് പേരും വിചാരണ ചെയ്യപ്പെടാതെയാണ് ജയിലുകളിൽ കഴിയുന്നത്.
ആഗോള ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോൾ അത് 34 ശതമാനമാണ്. ആഗോളതലത്തിൽ വിചാരണ ചെയ്യാതെ ജയിലുകളിൽ കഴിയുന്നവരുടെ റാങ്ക് പരിശോധിക്കുമ്പോൾ ഇന്ത്യ ബംഗ്ലാദേശിനു മുന്നിലാണ്. കോമൺ വെൽത്ത് നാഷൻ മനുഷ്യാവകാശ സംഘടനയുടെ 2022 റിപോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ.
ലോകതലത്തിൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ആറാംറാങ്ക് ആണ്. ഇന്ത്യക്ക് മുന്നിലുളളത് ലിച്ച്‌ടെൻസ്‌റ്റെയിൻ (91.07-ശതമാനം) തുടർന്ന് സാൻ മറിയാനോ (88.9 ശതമാനം) ഹെയ്തി (81.9 ശതമാനം) ഇങ്ങനെയാണ്. ഇന്ത്യയിൽ വിചാരണ നടക്കാതെ ഒരു വർഷത്തിൽ കൂടുതൽ ജയിലിൽ കഴിയുന്നവരുടെ ശതമാനം 29 ആണെന്ന് 2020 ൽ പുറത്തുവിട്ട ദേശീയ റിപോർട്ടിലുണ്ട്.



