പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് ശുപാര്‍ശ ചെയ്യുന്ന ബില്ല് ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
|
പൊതുതിരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളും നടത്തണമെന്നാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട് എന്നതിനാല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാവുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറുകയും ചെയ്യും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി മാര്‍ച്ചിലാണ് ഒരുരാജ്യം ഒരുതിരഞ്ഞെടുപ്പ് സാധുതാ പഠന റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





