തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും പാര്‍ട്ടി നേതൃസംഗമത്തില്‍ പങ്കെടുക്കാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. രാത്രി 10ന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഓഫീസ് ഉദ്ഘാടനം.
|
ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടര്‍ന്ന് നട മുറിച്ച് ഉദ്ഘാടനം ചെയ്യും. പൂജാ പരിപാടികളിലും പങ്കെടുക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരുടെ വെങ്കല പ്രതിമയും അമിത് ഷാ അനാഛാദനം ചെയ്യും.
11.30ന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുക. മറ്റു ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതല്‍ ജില്ലാതലം വരെയുള്ള നേതാക്കളും വെര്‍ച്വലായി സമ്മേളനത്തില്‍ പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ സമ്മേളനത്തിന്റെ ഭാഗമാകുകയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് നേതൃസംഗമം.
തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് അമിത് ഷാ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് രാത്രി ഡല്‍ഹിക്ക് തിരിക്കും.
രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായ ശേഷം കേരളാ ബിജെപിയില്‍ ഭിന്നത രൂക്ഷമാണ്. തൃശ്ശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിലേക്ക് വി മുരളീധരനെയും കെ സുരേന്ദ്രനെയും വിളിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. മുന്‍ പ്രസിഡന്റുമാരായ രണ്ട് നേതാക്കളും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയുംചെയ്തു. തര്‍ക്കം പരിഹരിക്കലും നേതാക്കളെ താക്കീത് ചെയ്യലും അമിത്ഷായുടെ ലക്ഷ്യങ്ങളാണ്. ചില മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ടും സംസാരിക്കും.
Union Home Minister Amit Shah will reach Kerala on July 11 to finalise the BJP’s preparations for the local body polls.Shah is scheduled to participate in a meeting of ward committee office bearers from seven revenue districts.


