|
ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വവാദിയും പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ മാധ്യമങ്ങളില്‍ ഇടംനേടുകയുംചെയ്ത സാധ്വി ഋതംഭരയുടെ ചടങ്ങ് യു.എസ് ചര്‍ച്ച് റദ്ദാക്കി. ധനശേഖരണാര്‍ത്ഥം റിഡ്ഗ് വൂഡിലെ ഓള്‍ഡ് പരാമസ് റിഫോംഡ് ചര്‍ച്ചിലെ പരിപാടിയാണ് റദ്ദാക്കിയത്. സംഘാടകരുടെയും പ്രതിഷേധക്കാരുടെയും വാദംകേട്ട ശേഷമാണ് ചടങ്ങ് റദ്ദാക്കിയതെന്ന് ചര്‍ച്ച് വക്താവ് റവ. റോബര്‍ട്ട് മില്ലര്‍ അറിയിച്ചു. സാധ്വിയെ പ്രഭാഷകയായി ക്ഷണിക്കുമ്പോള്‍ ചര്‍ച്ച് അവരുടെ പശ്ചാത്തലം അന്വേഷിച്ചില്ലെന്നും മില്ലര്‍ പറഞ്ഞു.
ഋതംഭരയുടെ പ്രഭാഷണപരിപാടിക്കെതിരേ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം അസോസിയേഷന്‍ പ്രതിഷേധപരിപാടികളും പ്രഖ്യാപിച്ചിരുന്നു. ചടങ്ങിലെ സാധ്വി ഋതംഭരയുടെ സാന്നിധ്യത്തിനെതിരേ ആയിരത്തോളം ഇമെയില്‍ ആണ് ചര്‍ച്ചിലേക്ക് വന്നതെന്നും വ്യാഴാഴ്ച മാത്രം നൂറോളം ഫോണ്‍കോള്‍ എത്തിയതായും അദ്ദേഹം അറിയിച്ചു.
idgewood church cancels event featuring Hindu nationalist leader amid outcry



